Latest NewsNewsIndia

രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് രൂപ: ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പകയുടെ കാരണം പുറത്ത്

ബംഗളൂരു: ഐപിഎസ് ഓഫീസർ രൂപ മൗദ്ഗിലും ഐഎഎസ് ഓഫീസർ രോഹിണി സിന്ധൂരിയും തമ്മിൽ ഉള്ള പ്രശ്നങ്ങൾ അതിര് കടക്കുന്നു. ഇരുവരും തമ്മിൽ ദീർഘകാലമായുള്ള കുടിപ്പകയാണെന്ന നിഗമനത്തിൽ കർണാടക. ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി.രൂപ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.

പുരുഷ ഐഎഎസ് ഓഫീസർമാർക്കു രോഹിണി അയച്ച ചിത്രങ്ങളാണ് താൻ പരസ്യമാക്കിയതെന്നാണ് രൂപയുടെ അവകാശവാദം. എന്നാൽ ഇതിനെതിരെ രോഹിണി രംഗത്തെത്തി. തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളിലാണ് ഇതെന്നാണ് രോഹിണി പറയുന്നത്. വ്യക്തിഹത്യ ചെയ്യാനാണ് രൂപയുടെ നീക്കമെന്നും, ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും രോഹിണി പറയുന്നു.

മൈസൂരു കെആർ നഗറിൽ നിന്നുള്ള ദൾ എംഎൽഎയും മുൻ മന്ത്രിയുമായ സ.ര മഹേഷിന്റെ കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വിവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button