വിവിധ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയതോടെ സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്ക് നേട്ടം. റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ എല്ലാ സ്വകാര്യ ബാങ്കുകളും പൊതുമേഖല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. തുടർച്ചയായ ആറാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്തിയത്. അതേസമയം, വായ്പ പലിശ നിരക്കുകൾ കൂട്ടുന്നത് വായ്പ ഇടപാടുകാർക്ക് തിരിച്ചടിയായിട്ടുണ്ട്. നിശ്ചിത കാലാവധിയിലുള്ള വായ്പകളുടെ നിരക്കുകൾ ബാങ്കുകൾ ഉയർത്തിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 0.25 ശതമാനം മുതൽ 0.75 ശതമാനം വരെയാണ് എസ്ബിഐ പലിശ വാഗ്ദാനം ചെയ്യുന്നത്. ആക്സിസ് ബാങ്കിലെ സ്ഥിര നിക്ഷേപകർക്ക് 3.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നേടാൻ സാധിക്കും. വായ്പ പലിശ നിരക്ക് കൂട്ടിയതിന് ആനുപാതികമായിട്ടല്ലെങ്കിലും ഓരോ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Also Read: ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച കേസ് : ഭർത്താവ് അറസ്റ്റിൽ
Post Your Comments