Latest NewsNewsTechnology

ആപ്പിളിന് വീണ്ടും തിരിച്ചടി, കവർ നിർമ്മാതാവിൽ നിന്നും ഐഫോൺ 15 പ്രോയുടെ ഡിസൈൻ ചോർന്നു

യൂറോപ്യൻ യൂണിയന്റെ സമ്മർദ്ദത്തെ തുടർന്ന് ഫോണുകളിൽ യുഎസ്ബി സി പോർട്ട് ഉൾക്കൊള്ളിക്കാൻ ആപ്പിൾ നിർബന്ധിതരായിരുന്നു

ആഗോള ടെക് ഭീമനായ ആപ്പിളിന് തിരിച്ചടി. വരാനിരിക്കുന്ന മോഡലായ ഐഫോൺ 15 പ്രോയുടെ ഡിസൈനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചേർന്നിരിക്കുന്നത്. ഡിവൈസിനോടൊപ്പം കവർ എത്തിക്കാനുള്ള നീക്കം ആപ്പിൾ നടത്തിയിരുന്നു. ഈ നീക്കമാണ് ഇത്തവണ കമ്പനിക്ക് തിരിച്ചടിയായത്. ആപ്പിളിന്റെ കവർ നിർമ്മാതാവിൽ നിന്നാണ് ഫോണിന്റെ രൂപരേഖ ചോർന്നിരിക്കുന്നത്. പിന്നിൽ മൂന്ന് ക്യാമറകളും താഴെ യുഎസ്ബി പോർട്ടും ഉൾക്കൊള്ളുന്നതാണ് ചോർന്ന ഡിസൈൻ.

യൂറോപ്യൻ യൂണിയന്റെ സമ്മർദ്ദത്തെ തുടർന്ന് ഫോണുകളിൽ യുഎസ്ബി സി പോർട്ട് ഉൾക്കൊള്ളിക്കാൻ ആപ്പിൾ നിർബന്ധിതരായിരുന്നു. ക്യാമറ ബമ്പ് ഐഫോണ്‍ ആരാധകരെ ഉറപ്പായും അമ്പരപ്പിക്കുമെന്നാണ് രൂപരേഖയില്‍ നിന്ന് വ്യക്തമാകുന്നത്. നിലവില്‍, രണ്ട് ലെയര്‍ ക്യാമറാ ബമ്പ് ഉള്ളത് മൂന്ന് ലെയറിലേക്ക് മാറുന്നുണ്ട്. ക്യാമറാ ബമ്പുകള്‍ കവര്‍ ചെയ്യാനായി കൂടുതല്‍ കനമുള്ള ഫോണ്‍ കവറുകള്‍ വേണ്ടി വരുമെന്നാണ് സൂചന. വശങ്ങൾ ഉരുണ്ടിരിക്കുന്ന രീതിയിലാണ് ഐഫോൺ 15 പ്രോയുടെ ഡിസൈൻ.

Also Read: തെങ്കാശിയിൽ മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമം: പത്തനാപുരം സ്വദേശി പിടിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button