
മംഗലംഡാം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. മുടപ്പല്ലൂർ സ്വദേശി കുട്ടികൃഷ്ണ(62)നാണ് അറസ്റ്റിലായത്.
ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് മംഗലംഡാം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്.
പോക്സോനിയമപ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments