നടൻ വിജയ് ബാബുവിനെതിരെ യുവനടി മീ ടൂ ആരോപണം ഉന്നയിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിജയ് ബാബുവിനെ അനുകൂലിച്ച് രംഗത്ത് വന്നവരുടെ കൂട്ടത്തിൽ തുടക്കം മുതൽ ഉള്ള ആളാണ് രാഹുൽ ഈശ്വർ. വിജയ് ബാബുവിനെതിരായ കേസ് വ്യാജമാണെന്നും, വെറും ആരോപണം മാത്രമാണെന്നുമാണ് രാഹുൽ ഈശ്വർ വാദിക്കുന്നത്. വനിതാ കമ്മീഷൻ പോലെ പുരുഷ കമ്മീഷനും വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സംവിധായകൻ മേജർ രവിയുടെ അഭിമുഖ പരിപാടിയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.
ഒരു പുരുഷനോട് പ്രതികാരം ചെയ്യാനും അവനെ കുടുക്കാനും ഒരു ലൈംഗിക ആരോപണം ഉന്നയിച്ചാൽ മാത്രം മതി എന്ന അവസ്ഥ ഇന്ന് നാട്ടിലുണ്ടെന്നും, അത്തരത്തിൽ ഒന്നാണ് വിജയ് ബാബുവിന്റെ കേസെന്നും രാഹുൽ ഈശ്വർ ആരോപിക്കുന്നു. സ്ത്രീ പക്ഷത്ത് ശരിയുള്ളവർ വിജയിക്കണം എന്ന ആഗ്രഹം ഉണ്ട്. എന്നാൽ ഇന്ന് വ്യാജ കേസുകൾ ഒരുപാട് വരുകയാണ്. റേപ്പിനെ പോലെ തന്നെ വ്യാജ റേപ്പും ഭീകരമാണ് എന്നാണ് എൽദോസ് കുന്നപ്പള്ളിയുടെ കേസിൽ കോടതി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘വ്യാജ കേസുകള്‍ ഒരുപാട് പെരുകുന്നു. രാം തിവാരി 7 വര്‍ഷം റേപ് കേസില്‍ ജയിലില്‍ കിടന്നു. 7 വര്‍ഷത്തിന് ശേഷം കോടതി കണ്ടെത്തി പെണ്‍കുട്ടി റേപ് ചെയ്യപ്പെട്ടിട്ടില്ലെന്ന്. വിജയ് ബാബുവിന്റെ കേസ് തന്റെ ജീവിതത്തില്‍ തനിക്ക് ഏറ്റവും വേദന തോന്നിയ ഒരു നിമിഷമാണ്. അദ്ദേഹം വിദേശത്തായിരുന്നു. അദ്ദേഹം തന്നെ വിളിച്ചു. എന്റെ അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞു. നാളെ തനിക്കെതിരെ ഒരു വ്യാജ കേസ് വന്നാല്‍ തനിക്ക് വേറെ വഴിയില്ല.
താനും ഒരു പെണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടായിരിന്നു എന്നിരിക്കട്ടെ. ഒരു മാസം കഴിഞ്ഞ് താന്‍ ആ കുട്ടിക്ക് സിനിമ കൊടുത്തില്ല, അവസരം കൊടുത്തില്ല എന്ന് പറഞ്ഞ് ആ പെണ്‍കുട്ടി എനിക്കെതിരെ കേസ് കൊടുത്താല്‍ എന്ത് ചെയ്യും. ഇവിടെ പുരുഷനെ, പ്രത്യേകിച്ച് സെലിബ്രിറ്റികളെ കുടുക്കാനും അത് വഴി തങ്ങള്‍ക്ക് പ്രശസ്തി കിട്ടും എന്ന് വിചാരിക്കുന്ന ഒരു പോലീസ് വിഭാഗവും ഉണ്ട്. നമ്പി നാരായണന്‍ അതിന് ഉദാഹരണമാണ്. തങ്ങള്‍ നാഷണല്‍ മെന്‍സ് കമ്മീഷന്‍ വേണം എന്ന് വാദിക്കുന്നവരാണ്. മീ ടൂ പോലെ മെന്‍ ടൂവും. കോടതി കുറ്റക്കാരനാണ് എന്ന് പറയുന്നത് വരെ ലൈംഗീക ആരോപണ കേസുകളില്‍ പുരുഷന്റെ പേരും പറയേണ്ട എന്ന ഒറ്റ അപേക്ഷ മാത്രമേ ഉളളൂ’, രാഹുൽ ഈശ്വർ പറഞ്ഞു.
Post Your Comments