Latest NewsKeralaNews

അംഗത്വ സമാശ്വാസ നിധി: 46.87 കോടി രൂപ നൽകിയതായി സഹകരണ മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ സഹകരണ സംഘങ്ങളിലെ രോഗംമൂലം അവശത അനുഭവിക്കുന്ന അംഗങ്ങൾക്ക് ആശ്വാസമേകാൻ ഏർപ്പെടുത്തിയിട്ടുള്ള അംഗത്വ സമാശ്വാസനിധിയിലൂടെ ധനസഹായമായി ഇതുവരെ 46.87 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. അർബുദം, വൃക്കരോഗം, കരൾ രോഗം, പരാലിസിസ്, അപകടത്തിൽ ശയ്യാവലംബരായവർ, എച്ച്ഐവി, ഗുരുതരകമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ബൈപ്പാസ്, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾക്ക് വിധേയരായവർ, മാതാപിതാക്കൾ മരിച്ചു പോയ സാഹചര്യത്തിൽ അവർ എടുത്ത ബാദ്ധ്യത പേറേണ്ടി വരുന്ന കുട്ടികൾ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഈ ധനസഹായം ലഭ്യമാവുക. സഹകരണ സംഘങ്ങൾ കേരള സഹകരണ അംഗത്വ സമാശ്വാസ നിധിയിലേയ്ക്ക് അടയ്ക്കുന്ന വിഹിതത്തിൽ നിന്നാണ് തുക നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: അഭിമാന നേട്ടം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം നേടി ഷോളയൂർ പോലീസ് സ്‌റ്റേഷൻ

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 2021 ജൂൺ മാസത്തിൽ മെമ്പർ റിലീഫ് ഫണ്ടിന്റെ ഒന്നാം ഘട്ടമായി 11194 പേർക്ക് 23.94 കോടി രൂപയുടെയും, നവംബറിൽ രണ്ടാം ഘട്ടത്തിൽ 11060 പേർക്ക് 22.93 കോടി രൂപയുടെയും ധനസഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആത്മഹത്യ ചെയ്യാന്‍ കുരുക്കിട്ട് തന്നിട്ട് അച്ഛന്‍ കാത്തുനിന്നു: ഗ്ലാമി ഗംഗ തുറന്നു പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button