തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന് വിതരണം ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബാക്കി തുക നിത്യ ചെലവുകൾക്ക് മാറ്റി വയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
അതേസമയം, ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. 2000 കോടി സഹകരണ മേഖലയിൽ നിന്ന് വായ്പയെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. ക്ഷേമ പെൻഷൻ രണ്ട് മാസത്തെ കുടിശികയായി. ശമ്പള വിതരണവും വായ്പാ തിരിച്ചടവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ സർക്കാർ നേരിടുന്നുണ്ട്.
Post Your Comments