ന്യൂഡൽഹി: ബി.ബി.സി വിമര്‍ശനത്തിന് പിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്‍റണി. ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും, അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ജയ്ശങ്കറിന് കഴിയുന്നുണ്ടെന്നും അനില്‍ ആന്‍റണി ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള അനിൽ ആന്റണിയുടെ ട്വീറ്റ് കോൺഗ്രസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നു. ജയ്ശങ്കർ സിഡ്നിയില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പരാമര്‍ശങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു അനില്‍ ആന്‍റണിയുടെ ട്വീറ്റ്.
നേരത്തെ, ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാമർശിച്ചുളള ബി.ബി.സിയുടെ ഡോക്യുമെന്‍ററിക്കും ബി.ബി.സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്.
ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി ബി സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്‍റണിയുടെ ട്വീറ്റ്. പിന്നാലെ അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി. പരാമർശം ദേശീയ തലത്തിലടക്കം ബിജെപി ചർച്ചയാക്കിയതോടെ അനില്‍ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചിരുന്നു.
Leave a Comment