Latest NewsNewsLife Style

ഫാറ്റി ലിവര്‍ രോഗം; അറിയാതെ പോകരുത് ഈ ലക്ഷണങ്ങളെ…

ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

കരൾ രോഗങ്ങൾ പലപ്പോഴും മഞ്ഞപ്പിത്തത്തിന് കാരണമായേക്കാം. കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍ ബിലിറൂബിന്‍ അമിതമായി ചര്‍മ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ഇത്തരത്തില്‍ മഞ്ഞപ്പിത്തം ഉണ്ടാകുന്നതും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം. കരൾ രോഗങ്ങൾ ഒരു വ്യക്തിയുടെ പിത്തരസം വഹിക്കുന്ന നാഡികളെ തകരാറിലാക്കും. അതിന്റെ ഫലങ്ങൾ ചർമ്മത്തിൽ പ്രതിഫലിക്കും. നിങ്ങളുടെ ചർമ്മത്തിന് കീഴിൽ പിത്തരസം ലവണങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ ഇത് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാം. അതിനാല്‍ അതും ഒരു ലക്ഷണമായി കാണണം.

ആമാശയത്തിൽ വീക്കം ഉണ്ടാകുന്നതും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാണ്. കരളിന് പ്രശ്‌നം വരുമ്പോൾ ആമാശയത്തിൽ ദ്രാവകം കെട്ടിക്കിടക്കുകയും സാധാരണ ആമാശയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വയര്‍ വേദന, മനംമറിച്ചില്‍ തുടങ്ങിയവയും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം.

മൂക്കില്‍ നിന്നുള്‍പ്പടെയുള്ള രക്തസ്രാവമാണ് മറ്റൊരു ലക്ഷണം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ കരളിന് ആവശ്യത്തിന് ഉല്‍പാദിപ്പിക്കാന്‍ കഴിയാതാകുന്നതാണ് ഇതിനുള്ള കാരണം. പെട്ടെന്നുള്ള ഭാരം കുറയല്‍, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും ഈ രോഗവുമായി ബന്ധപ്പെട്ട് വരാം. കടുത്ത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാകാം. എന്നാല്‍ ഏതൊരു കരൾ രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്ന് ഇത്തരം ക്ഷീണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button