Latest NewsNewsTechnology

ഈ രാജ്യത്തെ ആപ്പിൾ ഉപയോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പ്, ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം

ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് അപകടകരമായ തരത്തിലുള്ള സുരക്ഷാ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്

ആഗോള ടെക് ഭീമനായ ആപ്പിളിൽ വളരെ അപകടകരമായ സുരക്ഷാ പ്രശ്നം കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, ഖത്തറിലെ ആപ്പിൾ ഉപയോക്താക്കൾക്കാണ് നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് അപകടകരമായ തരത്തിലുള്ള സുരക്ഷാ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഖത്തറിലെ ആപ്പിൾ ഉപയോക്താക്കൾ ഉടൻ തന്നെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഐഫോണിന്റെ iOS 16.3.0, ഐപാഡ് ടാബ്‌ലറ്റിന്റെ iPadOS 16.3.0, മാഗ്ബുക്ക് ലാപ്ടോപ്പിന്റെ MacOs Ventura 13.2.0 എന്നിവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പതിപ്പുകളിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഹാക്കർമാർ സെക്യൂരിറ്റി ഹോൾസ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാൽ മുന്നറിയിപ്പ് അവഗണിക്കരുതെന്നും നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി അറിയിച്ചിട്ടുണ്ട്. ഉപകരണങ്ങൾ പൂർണമായും ഹാക്കർമാരുടെ നിയന്ത്രണത്തിലാകാനുള്ള സാധ്യതയും കൂടുതലാണ്.

Also Read: ‘പുരുഷ കമ്മീഷൻ വരണം, ഒരു പുരുഷനോട് പ്രതികാരം ചെയ്യാൻ ലൈംഗിക ആരോപണം ഉന്നയിച്ചാൽ മാത്രം മതി’: രാഹുൽ ഈശ്വർ

shortlink

Related Articles

Post Your Comments

Related Articles


Back to top button