Latest NewsKeralaNews

‘ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം, രാഷ്ട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നു’: ജിജോ തില്ലങ്കേരി

കണ്ണൂർ: ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും നേരിടാൻ നാളെ തില്ലങ്കേരിയിൽ പൊതുയോഗം നടക്കാനിരിക്കെ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനുള്ളിൽ താനോ ആകാശ് തില്ലങ്കേരിയോ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കുറിപ്പ് നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്. ജിജോ പ്രതീക്ഷിച്ചതിലും ശ്രദ്ധ പിടിച്ച് പറ്റിയതോടെ പോസ്റ്റ് മുക്കിയിരിക്കുകയാണ്.

‘ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം. കൊലപാതകത്തിന്റെ പാപക്കറ സി.പി.എമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുത്’, ജിജോ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ആകാശ് തില്ലങ്കേരിയെ പിന്തുണച്ച് ജിജോ രാവിലെ മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്ന് ജിജോ പറഞ്ഞത്. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയായിരുന്നു ജിജോയുടെ പ്രതികരണം. മട്ടന്നൂരിലെ ഷുഹൈബ് വധത്തെ ന്യായീകരിച്ചും ജിജോ തില്ലങ്കേരി നേരത്തെ രംഗത്തെത്തിയിരുന്നു. ‘കൊല്ലാന്‍ തോന്നിയാല്‍ പിന്നെ കൊല്ലുക അല്ലാതെ ഉമ്മ വെക്കാന്‍ പറ്റുമോ’ എന്നായിരുന്നു കമന്റ്. ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ വിമര്‍ശനം ഉന്നയിച്ചുള്ള കമന്റിന് മറുപടിയായാണ് ജിജോ ഇങ്ങനെ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button