രാജ്യത്ത് നിന്നുള്ള സമുദ്രോൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് പിൻവലിച്ച് ഖത്തർ. ഇന്ത്യൻ എംബസി വഴി കേന്ദ്ര വാണിജ്യ മന്ത്രാലയം ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ചയിലാണ് സമുദ്രോൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഖത്തർ ഭരണകൂടം പിൻവലിച്ചത്. അതേസമയം, തണുപ്പിച്ച സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഖത്തർ അനുമതി നൽകിയിട്ടില്ല.
ചൈനയ്ക്ക് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഖത്തർ പിൻവലിക്കുന്നത്. ഇരുരാജ്യങ്ങളും വിലക്ക് പിൻവലിച്ചതോടെ സമുദ്രോൽപ്പന്ന കയറ്റുമതി വൻ തോതിൽ ഉയരും. ഇത് കയറ്റുമതി രംഗത്ത് ഇത് ശുഭപ്രതീക്ഷയാണ് നൽകുന്നത്. 0 ഡിഗ്രി സെൽഷ്യസ് മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ച സമുദ്രോൽപ്പന്നങ്ങളുടെ താൽക്കാലിക വിലക്കും ഖത്തർ ഉടൻ പിൻവലിക്കാൻ സാധ്യതയുണ്ട്.
Post Your Comments