KeralaLatest NewsNews

സംസ്ഥാനതല തദ്ദേശ ദിനാഘോഷം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് രാവിലെ 10 ന് തൃത്താല ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാവുന്ന പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി മുഖ്യാതിഥിയാവും. എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഇ.ടി മുഹമ്മദ് ബഷീർ, തദ്ദേശ സ്വയംഭരണ വകുപ്പ് മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. എം.എൽ.എമാരായ പി. മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്സിൻ, കെ. പ്രേംകുമാർ, കെ. ശാന്തകുമാരി, എൻ. ഷംസുദ്ധീൻ, എ. പ്രഭാകരൻ, ഷാഫി പറമ്പിൽ, കെ. ബാബു, കെ.ഡി പ്രസേനൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പാലക്കാട് ജില്ലാ കലക്ടർ, ഡോ. എസ്. ചിത്ര, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഗോപി പാലഞ്ചീരി ഏകോപനം നിർവഹിച്ച ‘നോ ടു ഡ്രഗ്സ്’ എന്ന ദൃശ്യാവിഷ്‌കാരം അവതരിപ്പിക്കും. തുടർന്ന് ‘സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കൽ’ എന്ന വിഷയത്തിൽ നടക്കുന്ന പൊതു സെഷൻ റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാവും.

Read Also: കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? ആനിയ്ക്ക് കിടിലം മറുപടി കൊടുത്ത് നവ്യ

തുടർന്ന് വേദി ഒന്നിൽ ഉച്ചയ്ക്ക് രണ്ടിന് ‘അതി ദരിദ്രർക്കായുള്ള മൈക്രോ പ്ലാൻ നിർവഹണവും മോണിറ്ററിങ്ങും – പ്രായോഗിക നടപടികൾ’ വൈകീട്ട് മൂന്നിന് ‘ശുചിത്വ കേരളം – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമകൾ’ എന്നീ വിഷയങ്ങളിലും വേദി രണ്ടിൽ ഉച്ചയ്ക്ക് രണ്ടിന് ‘പ്രാദേശിക സാമ്പത്തിക വികസനം – തൊഴിലാസൂത്രണവും സംരംഭങ്ങളും’ എന്ന വിഷയത്തിലും സെമിനാർ നടക്കും.

വൈകിട്ട് നാലിന് അൻസാരി കൺവെൻഷൻ സെന്ററിൽ മുരളി മേനോന്റെ സിത്താർ വാദനം അഞ്ചിന് ചവിട്ടുകളി എന്നിവ അരങ്ങേറും. മുല്ലയംപറമ്പ് മൈതാനിയിൽ വൈകിട്ട് ആറിന് വയലി ബാംബൂ മ്യൂസിക്കും എട്ടിന് സിതാര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും പ്രൊജക്ട് മലബാറിക്കസ് മ്യൂസിക് ഷോയും അരങ്ങേറും.

മുല്ലയംപറമ്പ് മൈതാനിയിൽ നടക്കുന്ന പ്രദർശന – വിപണന – ഭക്ഷ്യ – പുഷ്പമേള രാവിലെ 10 മുതൽ രാത്രി 9 വരെ ജനങ്ങൾക്ക് സന്ദർശിക്കാം. പ്രവേശനം സൗജന്യമാണ്. വെള്ളിയാങ്കല്ലിൽ ഡി ടി പി സിയുടെ കയാക്കിങ് ഫെസ്റ്റും ഇന്ന് (ഫെബ്രുവരി 18 ) ആരംഭിയ്ക്കും

Read Also: ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കും, കൂടുതൽ പ്രതികരിക്കേണ്ടതിന്റെ ആവശ്യം നിലവിലില്ല: എംവി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button