വാഹന പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയെടുത്ത് അതിവേഗ ഇലക്ട്രിക് സ്കൂട്ടറായ കൊമാക്കി എസ്.ഇ സ്പോർട്. വിപണിയിൽ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളോടൊപ്പം മത്സരിക്കാൻ പാകത്തിലാണ് കൊമാക്കി എസ്.ഇ സ്പോർട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ഈ സ്കൂട്ടറുകളിൽ ഒരുക്കിയ സവിശേഷതയും അതിഗംഭീരമാണ്. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഒറ്റ ചാർജിൽ 170 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. നാലര മണിക്കൂറാണ് ഫുൾ ചാർജ് ചെയ്യാൻ ആവശ്യമായ സമയം. കൂടാതെ, മണിക്കൂറിൽ 80 കിലോമീറ്റർ വരെ പരമാവധി വേഗവും ലഭ്യമാണ്. 72 വാട്സ് ലിഥിയം ബാറ്ററി, നാല് മോഡുകൾ, 3,000 വാട്സ് മോട്ടോർ എന്നിവയാണ് പ്രധാനമായും ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 250 കിലോ വരെ ലോഡിംഗ് കപ്പാസിറ്റി ലഭ്യമാണ്.
ട്യൂബ് ലെസ് ടയറുകൾ ഉള്ള 12 ഇഞ്ച് അലോയ് വീലുകളാണ് ഇവയ്ക്ക് ഉള്ളത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് നൽകിയിട്ടുണ്ട്. ഹെഡ് ലാമ്പ്, ടേൺ ഇൻഡിക്കേറ്റർ എന്നിവ എൽഇഡിയാണ്. യുഎസ്ബി മൊബൈൽ ചാർജർ, ആന്റി- തെഫ്റ്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റ്, ഡിജിറ്റൽ ടിഎഫ്ടി സ്പീഡോമീറ്റർ തുടങ്ങിയവയാണ് പ്രധാന ആകർഷണീയത. ഗാർനെറ്റ് റെഡ്, ഡീപ്പ് ബ്ലൂ, മെറ്റാലിക് ഗോൾഡ്, ജെറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ വാങ്ങാൻ സാധിക്കുന്ന ഈ സ്കൂട്ടറുകളുടെ ഓൺറോഡ് വില 1,54,699 രൂപയാണ്.
Post Your Comments