ന്യൂഡൽഹി: ഒരാൾക്ക് ഒരു പദവി നിബന്ധന യാഥാർത്ഥ്യമാക്കാനൊരുങ്ങി കോൺഗ്രസ്. പ്ലീനറി സമ്മേളനത്തോടെ ഇത് യാഥാർത്ഥ്യമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
പാർട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാക്കുന്നത്. പാർലമെന്ററി, പാർട്ടി പദവികൾ ഒന്നിച്ച് വഹിക്കുന്നവർക്ക് ഒരാൾക്ക് ഒരു പദവി നിബന്ധന തടസമുണ്ടാകില്ലെന്നാണ് വിവരം.
അതേസമയം, പാർട്ടി സമിതികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അൻപത് ശതമാനം സംവരണം ഉറപ്പിക്കാൻ ഭരണഘടന ഭേദഗതി ചെയ്‌തേക്കും. അൻപത് വയസിൽ താഴെയുള്ളവർക്ക് പാർട്ടി പദവികളിൽ പകുതി പ്രാതിനിധ്യമെന്ന നിർദ്ദേശവും പരിഗണിച്ചേക്കുമെന്നാണ് വിവരം.
Post Your Comments