Latest NewsCinemaNewsIndiaEntertainmentKollywood

അമ്മയെ കുറിച്ച്‌ വരുന്ന മോശം അഭിപ്രായങ്ങളും കമന്റുകളും ഒരു മകന് എത്രത്തോളം സഹിക്കാന്‍ പറ്റും? നടി തുറന്നു പറയുന്നു

എന്റെ മകന്റെ പിന്തുണയാണ് എനിക്കേറ്റവും വലുത്

ഗ്ലാമറസ് റോളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകരെ സ്വന്തമാക്കിയ നടിയായിരുന്നു ഭുവനേശ്വരി. ശങ്കറിന്റെ സംവിധാനത്തിലെത്തിയ ബോയ്‌സ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ഭുവനേശ്വരി തെലുങ്കിലും താരമായിരുന്നു. ഇപ്പോഴിതാ തന്റെ പേരിൽ ഗോസിപ് കോളങ്ങളിൽ നിറഞ്ഞിരുന്ന നെഗറ്റീവ് കമന്റുകൾ തന്റെ മകനെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് നടി.

read also: പൊലീസ് മേധാവിയുടെ ഓഫീസില്‍ ഇരച്ചുകയറി തീവ്രവാദികള്‍ : കറാച്ചിയിൽ ഏറ്റുമുട്ടല്‍ തുടരുന്നു, ആശങ്കയോടെ പാകിസ്ഥാൻ

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ താരം പങ്കുവച്ചതിങ്ങനെ, ‘കുടുംബ ജീവിതം നന്നായി കൊണ്ട് പോകണമെന്ന് എല്ലാ പെണ്‍കുട്ടികള്‍ക്കും ആഗ്രഹം ഉണ്ടാവും. എനിക്കും ഉണ്ടായിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല. അതുകൊണ്ട് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചു. എനിക്കൊരു മകനുണ്ട്. അടുത്തിടെയാണ് അവന്‍ വിവാഹിതനായത്. അവര്‍ വേറെ താമസിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണ്.

എന്റെ മകന്റെ പിന്തുണയാണ് എനിക്കേറ്റവും വലുത്. അതില്ലായിരുന്നെങ്കില്‍ ഈ അവസ്ഥയില്‍ ഞാനുണ്ടാവുമായിരുന്നില്ല. മകനെ പോലെ തന്നെ മരുമകള്‍ക്കും എന്നോട് നല്ല സ്‌നേഹമാണ്. ഒരു മകനെ സംബന്ധിച്ചിടത്തോളം അവന്റെ അമ്മയെ കുറിച്ച്‌ വരുന്ന മോശം അഭിപ്രായങ്ങളും കമന്റുകളും എത്രത്തോളം സഹിക്കാന്‍ പറ്റും? എന്റെ മകനും ആ വേദന ഉണ്ടായിരുന്നു. ഇങ്ങനൊരു മേഖലയില്‍ ആയിരിക്കുമ്പോള്‍ ഇത്തരം കമന്റുകളൊക്കെ വരും. ഇവിടെ ഇങ്ങനെയാണെന്ന് അവന് മനസിലായത് കൊണ്ടാവും, അതൊന്നും കുഴപ്പമില്ല അമ്മാ എന്ന് എന്നോട് പറഞ്ഞിരുന്നത്. അവന്റെ വാക്കുകള്‍ എനിക്കും അത്ഭുതമായിരുന്നു.’ താരം പറഞ്ഞു.

shortlink

Post Your Comments


Back to top button