KottayamLatest NewsKeralaNattuvarthaNews

പോ​ക്‌​സോ കേ​സി​ല്‍ ജാമ്യത്തിലിറങ്ങി ഒ​ളി​വി​ലായിരുന്ന പ്ര​തി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം ക​ല്ലാ​ര്‍​ഭാ​ഗ​ത്ത് രാ​ധാ​ഭ​വ​ന്‍ മോ​ഹ​ന്‍​കു​മാ​റി (63)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​ലാ: പോ​ക്‌​സോ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാൾ അ​റ​സ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം ക​ല്ലാ​ര്‍​ഭാ​ഗ​ത്ത് രാ​ധാ​ഭ​വ​ന്‍ മോ​ഹ​ന്‍​കു​മാ​റി (63)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലാ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2010-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പൊലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും പി​ന്നീ​ട് കോ​ട​തി​യി​ല്‍ ​നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ പോ​വു​ക​യു​മാ​യി​രു​ന്നു.

Read Also : കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും, കൂടുതൽ വിവരങ്ങൾ അറിയാം

കോ​ട​തി​യി​ല്‍ ​നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു​വേ​ണ്ടി ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​തി​നൊ​ടു​വി​ല്‍ ഇയാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button