കഴിഞ്ഞ ഏതാനും മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിന്ന ‘യുപിഐ ലൈറ്റ്’ സേവനങ്ങളുമായി പേടിഎം എത്തി. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാതെയും, പിൻ നമ്പർ എന്റർ ചെയ്യാതെയും പേയ്മെന്റുകൾ നടത്താൻ സാധിക്കുന്ന സേവനമാണ് യുപിഐ ലൈറ്റ്. റിസർവ് ബാങ്കാണ് യുപിഐ ലൈറ്റ് സേവനങ്ങൾ ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. ഇതോടെ, പേടിഎം ഉപഭോക്താക്കൾക്ക് 200 രൂപ വരെ തൽക്ഷണ ഇടപാടുകൾ നടത്താൻ സാധിക്കും. കൂടാതെ, പരമാവധി 2,000 രൂപ ഒരു ദിവസം കൊണ്ട് രണ്ട് തവണയായി യുപിഐ ലൈറ്റിലേക്ക് ചേർക്കാവുന്നതാണ്.
യുപിഐ ലൈറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പേയ്മെന്റുകൾ പേടിഎമ്മിന്റെ ബാലൻസ്, ഹിസ്റ്ററി വിഭാഗത്തിൽ മാത്രമാണ് ദൃശ്യമാകുക. ഇവ ബാങ്കിന്റെ പാസ്ബുക്കിൽ കാണാൻ സാധിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നത്. എന്നാൽ, ഇന്റർനെറ്റ് കണക്ടിവിറ്റി പ്രതികൂലമാകുന്ന ഘട്ടങ്ങളിൽ പലപ്പോഴും ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ സാധിക്കാറില്ല. ഈ പ്രശ്നത്തെ മറികടക്കുന്നതിന്റെ ഭാഗമായാണ് ആർബിഐയുടെ പുതിയ നീക്കം.
Post Your Comments