Latest NewsKeralaNews

തോട്ട ഭൂമിയുടെ 5% വരെ മറ്റ് ആവശ്യങ്ങൾക്ക്: അനുമതി നൽകാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റിൽ ഏകജാലക സംവിധാനം

തിരുവനന്തപുരം: തോട്ടഭൂമിയുടെ അഞ്ചുശതമാനം വരെ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിന് അനുമതി നൽകാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റിൽ ഏകജാലക സംവിധാനം ഏർപ്പെടുത്തും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘ഇനി ഒരുത്തിയുടെ കഴുത്തില്‍ കൂടി അയാള്‍ താലികെട്ടുമോ? അമ്പിളി ദേവിയുടെ പോസ്റ്റ് വൈറൽ

പുതിയ സാമ്പത്തിക വർഷത്തിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് സജ്ജമാകും. ജില്ലാതലത്തിലും സംസ്ഥാനത്തിലും പൂർണ സജ്ജമായ നിലയിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് മാറും. വ്യവസായത്തിന് നൽകുന്ന ആനുകൂല്യങ്ങൾ തോട്ടം മേഖലയിലെ എംഎസ്എംഇകൾക്കും നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ പ്ലാന്റേഷന്റെ 42 ശതമാനവും കേരളത്തിലാണ്. പലകാരണങ്ങളാൽ തോട്ടം മേഖല പ്രതിസന്ധിയിലാണ്. അതിൽ നിന്ന് മുന്നേറാൻ കഴിയണം. സംസ്ഥാനത്ത് വ്യവസായമേഖല കുതിപ്പിലാണ്. വ്യവസായ മേഖലയുടെ വളർച്ച 17.3 ശതമാനമാണ്. സമകാലിക കേരളത്തിൽ ഏറ്റവും ഉയർന്ന വളർച്ചനിരക്ക് വ്യവസായ മേഖലയ്ക്ക് കൈവരിക്കാൻ കഴിഞ്ഞു. സംരംഭക വർഷത്തിൽ എണ്ണായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തിലുണ്ടായതെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

Read Also: പൊലീസ് മേധാവിയുടെ ഓഫീസില്‍ ഇരച്ചുകയറി തീവ്രവാദികള്‍ : കറാച്ചിയിൽ ഏറ്റുമുട്ടല്‍ തുടരുന്നു, ആശങ്കയോടെ പാകിസ്ഥാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button