KeralaLatest NewsNews

‘എന്നെങ്കിലും വിട്ടു പോവുന്ന പ്രാണനല്ല നീ, എന്റെ വെളിച്ചമാണ്’ – നൊമ്പരമായി പ്രണവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ഇരിങ്ങാലക്കുട: സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സോഷ്യൽ മീഡിയ. ഷഹാനയുടെയും പ്രണവിന്റെയും പ്രണയം കേരളം ആഘോഷമാക്കിയതാണ്. നെഞ്ചിന് താഴെ തളര്‍ന്ന് കിടന്ന പ്രണവിന്റെ താങ്ങും തണലുമായിരുന്നു ഷഹാന. പ്രണവ് യാത്രയാകുമ്പോൾ നൊമ്പരമായി അവന്റെ ഓരോ വാക്കുകളും. 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. പ്രണവ് ഷഹാനയെ ഹൈന്ദവ ആചാര പ്രകാരമായിരുന്നു താലി ചാർത്തിയത്.

വിവാഹ ശേഷം തങ്ങളുടെ പ്രണയത്തെ കുറിച്ചും, പ്രണവ് ഷഹാന എന്ന ഫേസ്‌ബുക്കിൽ ഇവർ പങ്കുവെച്ചിരുന്നു. ഷഹാനയോടുള്ള പ്രണയവും സ്വപ്നവും പ്രണവിന്റെ ഓരോ വാക്കുകളിലും എടുത്ത് നിന്നിരുന്നു.

തങ്ങളുടെ പ്രണയത്തെ കുറിച്ച് പ്രണവ് സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചതിങ്ങനെ:

‘എന്നെങ്കിലും വിട്ടു പോവുന്ന പ്രാണനല്ല നീ, എന്റെ വെളിച്ചമാണ്’

‘ജീവിതത്തിൽ ചെറിയ ഇണക്കങ്ങളും, പിണക്കങ്ങളും വേണ്ടത് അത്യാവശ്യമാണ്. കാരണം ഒരു പിണക്കം കഴിഞ്ഞ്, ഇണങ്ങാൻ വന്ന പാതി. ആ ഒരു നിമിഷത്തെയൊരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്’

‘യാചിച്ചു കിട്ടുന്ന ഭിക്ഷ ആകരുത് സ്നേഹം, കാത്തിരുന്നു കിട്ടുന്ന വരമാകണം സ്നേഹം. അങ്ങനെ ദൈവം എനിക്ക് സമ്മാനിച്ച വരമാണ് നീയും,നിന്റെ സ്‌നേഹവും…..’

‘ഭൂമിയിലെ സ്വർഗമാണ് കുടുംബം. എന്നാൽ അത് സ്വർഗം ആകണോ, നരകം ആക്കണോ എന്ന് ചിന്തിക്കുന്നതും തീരുമാനിക്കുന്നവരും ഒരുമിച്ചു ജീവിക്കുന്നവരാണ്….’

‘വിധിയാണ് ഒരുമിപ്പിച്ചത്… മരണം വരെ ഇതുപോലെ ചേർന്ന് നിൽക്കാനാണ് ആഗ്രഹവും… എന്നും സ്നേഹം മാത്രം’

തങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിന് പ്രണവ് സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ:

ഇന്നേക്ക് അവൾ എന്നോടൊപ്പം കൂടിയിട്ട് ഒരു വർഷം. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ. ഈ ജന്മത്തിൽ എനിക്കൊരു വിവാഹ ജീവിതം എന്നത് വെറും സ്വപ്നം മാത്രമായിരുന്നു. പക്ഷേ ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. ഒരു മാലാഖയെപോലെ ദൈവം അവളെ എന്റെ ജീവിതത്തിലേക്ക് അയച്ചു. ജാതിയും മതവും നോക്കാതെ ദൈവം ഞങ്ങളെ ഒന്നായ് ചേർത്തുവച്ചു. എന്റെ കുറവുകളെ പ്രണയിച്ചവൾ, എന്റെ സന്തോഷവും ദുഃഖവും അവളുടേതാണെന്നുകൂടി പറഞ്ഞു എന്നെ ചേർത്ത് പിടിച്ചവൾ. എന്നെ പൊന്നുപോലെ നോക്കുന്നവൾ. സ്നേഹം എന്തെന്ന് മറ്റുള്ളവരെ മനസിലാക്കി കൊടുത്തവൾ. എന്റെ പ്രിയപ്പെട്ടവൾ, എന്റെ ഷഹാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button