സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ. ഇത്തവണ നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 20 മുതൽ ഉപഭോക്താക്കൾക്ക് ആമസോൺ, നോക്കിയ ഡോട്ട്. കോം എന്നീ പ്ലാറ്റ്ഫോമുകൾ മുഖാന്തരം ഈ ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കുന്നതാണ്. നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
6.43 ഇഞ്ച് പ്യുവർ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. സ്ക്രീനിന്റെ അധിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സ്ട്രീമിംഗ്, സ്ക്രോൾ ചെയ്യൽ, ബ്രൗസിംഗ് എന്നിവ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനാണ് നോക്കിയ എക്സ്30 5ജി.
50 മെഗാപിക്സൽ പ്യുവർ വ്യൂ ക്യാമറയും, 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ചിത്രങ്ങൾ കൂടുതൽ വ്യക്തമായി പകർത്താൻ സഹായിക്കാൻ എഐ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2 ദിവസം വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത്. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 48,999 രൂപയാണ്.
Post Your Comments