Latest NewsKeralaNews

പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ‌രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചുകൊണ്ട് എൻ.ഡി.എ സർക്കാർ കേരളത്തെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

‘കടംവാങ്ങൽ പരിധി കുറച്ചതും സംസ്ഥാനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 40000 കോടി രൂപയുടെ വിഹിതമാണ് കുറയുന്നത്. വിവിധ ആനുകൂല്യങ്ങളും റവന്യൂ കമ്മിറ്റി ഗ്രാൻഡും കേന്ദ്രം വെട്ടി കുറയ്ക്കുകയാണ്. ഒടുവിൽ ജിഎസ്ടിയിലും കൈവച്ചു. ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്രം ബോധപൂർവ്വമായി പ്രവർത്തിക്കുകയാണ്. ജനകീയ പ്രതിരോധ ജാഥ ലക്ഷമിടുന്നത് പ്രതിരോധമാണ്. സംസ്ഥാനം രാജ്യത്തിന് മാതൃകയായാണ് പ്രവർത്തിക്കുന്നത്. യുഡിഎഫ് എം.പിമാർ കേന്ദ്ര നയത്തിനെതിരെ സംസാരിക്കുന്നില്ല. സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാനാണ് എം പിമാർ ശ്രമിക്കുന്നത്. ആർഎസ്എസ് ഹിന്ദു രാഷ്ട്രം, നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ആർഎസ്എസ് വത്കരിക്കുകയാണ്. ജുഡീഷ്യൽ സംവിധാനം, സിബിഐ, ഇഡി, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവിടങ്ങളിൽ ആർഎസ്എസ് ഇടപെടൽ ഉണ്ടാകുന്നുണ്ട്’, എം.വി ഗോവിന്ദൻ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button