Latest NewsKerala

ഇനിയെങ്കിലും കമ്യൂണിസ്റ്റടിമകൾ മനസ്സിലാക്കുക, നേതാക്കളെല്ലാം മക്കളെ അമേരിക്കയിലും യൂറോപ്പിലും പഠിപ്പിക്കുന്നു- മാത്യു

ആകാശ് തില്ലങ്കേരിയുടെ അവസ്ഥയ്ക്ക് കാരണം കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിലുള്ള യുവാക്കളുടെ അന്ധമായ വിശ്വാസമാണെന്ന് വിമർശിച്ചു മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. പാർട്ടി നേതാക്കൾ അവരുടെ മക്കളെ സുരക്ഷിതരാക്കുമ്പോൾ പാർട്ടി അടിമകൾ ഇങ്ങനെ കേസിലും മറ്റും പെട്ട് ജീവിതം തന്നെ ഇല്ലാതാക്കുന്നു എന്നദ്ദേഹം വിമർശിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം :

പാർട്ടി പറഞ്ഞു അവരെ കൊന്നു, കൊല്ലാൻ ആഹ്വാനം ചെയ്തവർ അവർക്കെല്ലാം സഹകരണ ബാങ്കിൽ പാർട്ടി ജോലി കൊടുത്തു, അവരുടെ കാര്യങ്ങൾ പാർട്ടി നടത്തികൊടുക്കുന്നു..!
തല കൊയ്തവർ, കൈകാൽ വെട്ടി മാറ്റിയവർ അവരെ പാർട്ടി തഴയുന്നു , കേസ് നടത്തുവാൻ പണമില്ല, ജീവിക്കാൻ വകയില്ല, അതിന് സ്വർണക്കള്ളക്കടത്ത്, കൊട്ടേഷൻ പരിപാടി, മയക്കുമരുന്ന് റാക്കറ്റ് അതിൽ പ്രവർത്തിക്കേണ്ടി വരുന്നു…!
കേരളത്തിൽ ക്രിമിനലുകൾ, ഗുണ്ടകൾ, കള്ളക്കടത്തുകാർ, ലഹരി മാഫിയ അതിന്റെ ഉറവിടം ഈ പാർട്ടിയാണ് കേരളം ഒന്നാം സ്ഥാനത്ത്, നന്മയുള്ള ലോകമെ ???

പാർട്ടി അന്ധത തലയിൽ ബാധിച്ചാൽ, ഇവരെ കൊണ്ട് ഓരോന്നും അവർ ചെയ്യിപ്പിക്കും, കുട്ടി കുരങ്ങനെ കൊണ്ട് ചുടുചോർ വരിക്കുന്നത് പോലെ, ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് അടിമകൾ മനസ്സിലാക്കുക നേതാക്കളെല്ലാം പോകുന്നത് അവരുടെ മക്കളെ പഠിപ്പിക്കുന്നത് അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലെ ഏറ്റവും നല്ല ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ്, അവർ ചികിത്സയ്ക്ക് പോലും പോകുന്നത് അമേരിക്കയിലാണ് നിങ്ങളെ അവർ പഠിപ്പിച്ചു വിട്ടേക്കുന്നത് മറ്റുള്ളവരെ വെട്ടിക്കൊന്നും, സ്വയമേ വെട്ടി ചത്തും ജീവിക്കാൻ വേണ്ടിയാണ്,

എന്നാൽ മാത്രമേ നേതാക്കളുടെ രാഷ്ട്രീയ കസേരകൾ ഉറയ്ക്കുകയുള്ളൂ, അവരുടെ ജീവിതം ആഡംബരത്തിൽ പോവുകയുള്ളൂ, യുവജന നേതാവിന് അമ്മയ്ക്ക് വേണ്ടി സ്വന്തം വീട്ടിൽ താഴത്തെ ഫ്ലോറിൽ ടോയിലെറ്റില്ല, പിന്നീട് ഒന്നരവർഷം താമസിച്ചത് ഫോർസ്റ്റാർ റിസോർട്ടിലാണ്, ദിവസം 8000 രൂപ വാടക കൊടുക്കുന്ന അപ്പാർട്ട്മെന്റ് ഹോട്ടലിൽ, ഇതാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം,
NB-ഒരു ടോയ്ലറ്റ് ഉണ്ടാക്കുവാനുള്ള ചെലവ് ഇരുപതിനായിരം രൂപ മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button