ഇന്ത്യയിൽ പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് ആഗോള ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 453 ജീവനക്കാരെയാണ് ഗൂഗിൾ ഇന്ത്യ പിരിച്ചുവിടുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഇമെയിലുകൾ ജീവനക്കാർക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവനക്കാരെ പിരിച്ചുവിടുമെന്നത് സംബന്ധിച്ചുള്ള സൂചനകൾ ഗൂഗിൾ നൽകിയിരുന്നു.
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 2023 ജനുവരിയിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ആദ്യ ഘട്ടത്തിൽ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 6 ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്.
വരും മാസങ്ങളിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പിരിച്ചുവിടൽ ഉണ്ടാകാമെന്ന് ഗൂഗിൾ സൂചനകൾ നൽകുന്നുണ്ട്. ഗൂഗിളിന് പുറമേ, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള ഭീമന്മാർ ഇതിനോടകം തന്നെ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
Post Your Comments