തിരുവനന്തപുരം : സ്ത്രീകൾക്ക് അന്തസ്സ് ഇല്ല എന്നു പറയുന്ന പുസ്തകമാണ് ഭഗവത് ഗീതയെന്നു ഡോ: അരുൺകുമാർ. പാപ യോനിയിൽ പിറന്നവളാണ് സ്ത്രീകളെന്നു ഭഗവത് ഗീത പറയുന്നു. നിർഭാഗ്യവശാൽ ഇത്തരത്തിലാണ് സ്ത്രീകളെ ഭഗവത് ഗീത വ്യാഖ്യാനിക്കുന്നതെന്ന് ശാസ്താംകോട്ടയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ഡോക്ടർ അരുൺകുമാർ പങ്കുവച്ചു.
നമ്മുടെ കുടുംബങ്ങളിൽ സമൂഹത്തിൽ ഒക്കെയും സ്ത്രീപുരുഷ വിവേചനങ്ങൾ നിലനിൽക്കുന്നു. സമത്വത്തെക്കുറിച്ചും തുല്യതയെക്കുറിച്ച് നമ്മൾ ധാരാളമായി സംസാരിക്കുമെങ്കിലും അത് പലപ്പോഴും പ്രായോഗിക ജീവിതത്തിൽ നടക്കാറില്ല. അതിന്റെ കാരണം സ്ത്രീ പാപയോനിയിൽ ജനിച്ചതാണ് പറയുന്ന തരത്തിലുള്ള പുസ്തകങ്ങളെയും ചന്തകളെയും അംഗീകരിക്കുന്നതാണെന്നും അരുൺ പറഞ്ഞു. ഇത്തരത്തിലുള്ള വിമർശനങ്ങൾ മാറ്റിനിർത്തപ്പെടേണ്ടത് തന്നെയാണ് എന്നാണ് അരുൺ തന്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments