Latest NewsNewsTechnology

ബഡ്ജറ്റ് റേഞ്ചിൽ ആകർഷകമായ റീചാർജ് പ്ലാനുമായി എയർടെൽ, കൂടുതൽ വിവരങ്ങൾ അറിയൂ

എയർടെലിന്റെ ഒടിടി പ്ലാറ്റ്ഫോമായ എക്സ്ട്രീം പ്രീമിയം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് 149 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്

ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഉപഭോക്താക്കൾക്കായി ആകർഷകമായ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എയർടെൽ എന്നും മുന്നിട്ട് നിൽക്കാറുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന വളരെ വ്യത്യസ്ഥമായൊരു റീചാർജ് പ്ലാനുമായാണ് ഇത്തവണ എയർടെൽ എത്തിയിരിക്കുന്നത്. 149 രൂപയ്ക്കാണ് എയർടെൽ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടനവധി ആനുകൂല്യങ്ങൾ അടങ്ങിയ ഈ പ്ലാനിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

എയർടെലിന്റെ ഒടിടി പ്ലാറ്റ്ഫോമായ എക്സ്ട്രീം പ്രീമിയം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് 149 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ, 149 രൂപയുടെ പ്ലാൻ ആക്ടിവേറ്റ് ചെയ്യണമെങ്കിൽ എയർടെൽ നമ്പറിൽ അടിസ്ഥാന ആക്ടീവ് പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം. ഇവ ഇന്റർനെറ്റ് ഡാറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 149 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 1 ജിബി ഡാറ്റയോടൊപ്പം, എക്സ്ട്രീം പ്രീമിയത്തിലേക്ക് ആക്സസും ലഭിക്കുന്നതാണ്. 30 ദിവസം വരെയാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, ഉപഭോക്താക്കൾക്കായി എയർടെൽ നേരത്തെ 148 രൂപയുടെ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനിൽ നിന്ന് വളരെ വ്യത്യസ്ഥമാണ് 149 രൂപയുടെ റീചാർജ് പ്ലാനെന്ന് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Also Read: ഗുണ്ടയാണെന്ന് അറിയാതെ യുവതിയെ വിവാഹം കഴിച്ചു: യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button