പുരസ്കാര നിറവിൽ പോപ്പുലർ ഹ്യുണ്ടായ്, സ്വന്തമാക്കിയത് 5 അവാർഡുകൾ

ഇന്ത്യയിലെ ഒന്നാം നമ്പർ ഡീലർ എന്ന വിശേഷണവും പോപ്പുലർ ഹ്യുണ്ടായ് സ്വന്തമാക്കിയിട്ടുണ്ട്

ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ഹ്യുണ്ടായ് നാഷണൽ ഡീലർ കോൺഫറൻസ് 2023- ൽ അവാർഡുകൾ സ്വന്തമാക്കി പോപ്പുലർ ഹ്യുണ്ടായ്. 5 അവാർഡുകളാണ് പോപ്പുലർ ഹ്യൂണ്ടായിയെ തേടിയെത്തിയത്. ബെസ്റ്റ് റൂറൽ സെയിൽസ്, ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ സെയിൽസ്, ബെസ്റ്റ് കോന ഇലക്ട്രിക് വെഹിക്കിൾ സെയിൽസ് എന്നീ മേഖലകളിലെ അവാർഡുകളാണ് നേടിയത്.

ഇന്ത്യയിലെ ഒന്നാം നമ്പർ ഡീലർ എന്ന വിശേഷണവും പോപ്പുലർ ഹ്യുണ്ടായ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ഓൾ ഇന്ത്യ ബെസ്റ്റ് ഡീലർ അവാർഡിൽ രണ്ടാം സ്ഥാനവും, സർവീസ് അവാർഡിൽ മൂന്നാം സ്ഥാനവും ഹ്യുണ്ടായ് കരസ്ഥമാക്കി. കേരളത്തിൽ 30 സെയിൽസ് ഷോറൂമുകളാണ് പോപ്പുലർ ഹ്യുണ്ടായ്ക്ക് ഉള്ളത്. കൂടാതെ, 32 സർവീസ് സെന്ററുകളും, 8 ഹ്യുണ്ടായ് പ്രോമിസ് ഷോറൂമുകളും ഉണ്ട്. അതേസമയം, കേരളത്തിലെ ഏക ഹ്യുണ്ടായ് ട്രെയിനിംഗ് അക്കാദമിയും പോപ്പുലർ ഹ്യുണ്ടായിയുടെതാണ്.

Also Read: റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ കാ​റി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

 

Share
Leave a Comment