KeralaLatest NewsIndiaNews

‘സ്റ്റാലിൻ്റെ ചപ്പടാച്ചിയും കൊണ്ട് എൻ്റടുത്ത് വരരുത്, ബിബിസി നിങ്ങൾക്ക് ചെലവിന് തരുന്നുണ്ടോ?’: ബി.ജെ.പി പ്രതിനിധി

'കേന്ദ്ര സർക്കാർ ബി.ജെ.പിയുടെ ഓഫീസിൽ കയറിയാൽ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല': ബിജെപി പ്രതിനിധിയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ ഞെട്ടി അവതാരക

കൊച്ചി: മുംബൈയിലെ ബി.ബി.സി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധനയിൽ കേരളത്തിൽ പല ചാനലുകളും ചർച്ചകൾ നടത്തിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിൽ അവതാരക ഷാനി അവതരിപ്പിച്ച ചർച്ചയിൽ ബി.ജെ.പി പ്രതിനിധിയായി പങ്കെടുത്തത് വി.പി പത്മനാഭൻ ആയിരുന്നു. ചർച്ചയ്ക്കിടെ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അവതാരകയ്‌ക്ക്‌ ഉത്തരംമുട്ടി. കുറിക്കുകൊള്ളുന്ന മറുപടികളും, ചോദ്യ ശരങ്ങളുമായി പത്മനാഭൻ ചർച്ചയിൽ നിറഞ്ഞു നിന്നു. ബി.ജെ.പി പ്രതിനിധികളെ വിളിച്ചിരുത്തി ഒട്ടും ജനാധിപത്യ മര്യാദ പുലർത്താതെ ചർച്ച നയിക്കുന്നവർക്ക് കിട്ടേണ്ട പ്രതികരണം തന്നെയാണ് അദ്ദേഹം നൽകിയതെന്ന് ബി.ജെ.പി അനുകൂലികൾ നിരീക്ഷിക്കുന്നു.

സെർച്ച് ചെയ്യാൻ പ്രത്യേകിച്ച് സമയപരിധി ഒന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നു. രാജ്യത്ത് ഇതെല്ലാം സ്ഥിരമായി നടക്കുന്നതാണെന്നും പത്മനാഭൻ
പറയുന്നു. സെർച്ച് ഒരു നോർമൽ സംഭവമാണെന്ന് അദ്ദേഹം പറയുമ്പോൾ, അങ്ങനെയെങ്കിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വക്താവ് എന്തിനാണ് സെർച്ചിനെ ന്യായീകരിച്ച് കൊണ്ട് പത്ര സമ്മേളനം നടത്തിയതെന്ന് ഷാനി ചോദിക്കുന്നു.

ഞങ്ങളുടെ സർക്കാരിനെ ഞങ്ങൾ ന്യായീകരിക്കുമെന്ന് അദ്ദേഹം മറുപടി നൽകി. അപ്പോൾ, സെർച്ച് രാഷ്ട്രീയ തീരുമാനമാണല്ലേ? എന്ന ഷാനിയുടെ കുരുട്ട് ചോദ്യത്തിന് ‘അതെ, ഇൻകം ടാക്സ് കേന്ദ്ര സർക്കാരിന്റെ ഭാഗമാണ്. ആകാശത്ത് നിന്ന് വന്നതൊന്നുമല്ല. പാകിസ്ഥാനിൽ നിന്നും വന്നതല്ല’ എന്നായിരുന്നു പത്മനാഭൻ നൽകിയ മറുപടി.

ഈ റെയ്ഡ് കൊണ്ട് രാജ്യത്തിന് എന്തെങ്കിലും നാണക്കേട് തോന്നുന്നുണ്ടോ എന്നതായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം. ഒരു നാണക്കേടുമില്ല എന്ന ബി.ജെ.പി പ്രതിനിധിയുടെ വെട്ടിത്തുറന്നുള്ള മറുപടി ഷാനിയെ അമ്പരപ്പിച്ചു. ഈ രാജ്യത്ത് ആര് ബിസിനസ് ചെയ്താലും, അത് ഇൻകം ടാക്സ് നിയമപ്രകാരമായിരിക്കണം എന്നതാണ് നിയമമെന്ന് പത്മനാഭൻ ഷാനിയെ ഓർമിപ്പിച്ചു. സർക്കാരിനെ അനുകൂലിക്കുന്ന മാധ്യങ്ങളുടെ പ്രവൃത്തി ഇൻകം ടാക്സ് പരിശോധിച്ചിട്ടുണ്ടോ എന്നതായിരുന്നു അവതാരകയുടെ മറ്റൊരു ചോദ്യം. തന്റെ ഉത്തരത്തെ ദുർവ്യാഖ്യാനിക്കരുത് എന്നാണ് പത്മനാഭൻ നൽകിയ മറുപടി. ഇതിനിടെ, എം.കെ സ്റ്റാലിൻ പറഞ്ഞ വാക്കുകൾ കടമെടുത്ത് അവതാരക ചർച്ച മുന്നോട്ട് കൊണ്ടുപോയി.

‘ഈ എം.കെ സ്റ്റാലിന്റെ ചപ്പടാച്ചിയും കൊണ്ട് എൻ്റടുത്ത് വരരുത്. സ്റ്റാലിൻ മാത്രമല്ല, നരേന്ദ്ര മോദിയും ജനങ്ങളുടെ നേതാവാണ്. അദ്ദേഹം ഓട് പൊളിച്ച് വന്നതല്ല. ഓവർ സ്മാർട്ട് ആകരുത്. സ്റ്റാലിന്റെ പേര് പറഞ്ഞ് ഓവർ സ്മാർട്ട് ആകാൻ നിക്കണ്ട. കാര്യം ചർച്ച ചെയ്യാം. നല്ല വാക്കുകൾ ഉപയോഗിക്കാം. ഇൻകം ടാക്‌സിന്റെ റെയ്ഡ് കണ്ടിട്ടൊന്നും ബി.ജെ.പിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. കേന്ദ്ര സർക്കാർ ബി.ജെ.പിയുടെ ഓഫീസിൽ കയറിയാൽ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല. ബി.ബി.യെ കണ്ടിട്ടല്ല ഇന്ത്യയിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. ചൈനയുമായി സൗഹൃദത്തിലുള്ള ബി.ബി.സി ഇന്ത്യയെ നന്നാക്കാൻ വരുന്നോ?’, അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button