സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട ബിസിനസുകളുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് മുത്തൂറ്റ് ഫിൻകോർപ്. ഇത്തവണ ‘വ്യാപാർ മിത്ര ബിസിനസ് ലോൺസാണ്’ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും വ്യാപാരികൾ, ബിസിനസ് ഉടമകൾ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിട്ടുളളത്. ദിവസേനയുള്ള പണത്തിന്റെ ആവശ്യമനുസരിച്ച് അധിക ഈട് നൽകാതെ തന്നെ ബിസിനസ് ലോണുകൾ ലഭിക്കുന്നതാണ്.
വർഷത്തിൽ മൂന്ന് തവണ വരെ വായ്പ പുതുക്കൽ, ലളിതവും വേഗത്തിലുമുളള ഡോക്യുമെന്റേഷൻ, പെട്ടെന്നുള്ള ലോൺ തുടങ്ങിയവയാണ് വ്യാപാർ മിത്ര ബിസിനസ് ലോൺസിന്റെ പ്രധാന പ്രത്യേകത. പ്രതിദിന വരുമാനം നേടുന്ന കടയുടമകൾക്ക് പ്രതിദിന തിരിച്ചടവ് ഓപ്ഷനിൽ നിന്ന് പ്രയോജനങ്ങൾ നേടാൻ സാധിക്കുന്നതാണ്. ഇവയ്ക്ക് പ്രീ- പേയ്മെന്റ് നിരക്കുകൾ ഇല്ല. രാജ്യത്തെ 3,600- ലധികം മുത്തൂറ്റ് ഫിൻകോർപ് ശാഖകളിൽ നിന്ന് ഈ സേവനം ലഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments