Latest NewsKeralaNewsBusiness

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലേക്കുള്ള നിക്ഷേപ സമാഹരണയജ്ഞം ആരംഭിച്ചു

യുവാക്കളെ സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പ്രചരണ പരിപാടികൾക്കും രൂപം നൽകുന്നുണ്ട്

സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നടപടികൾ ആരംഭിച്ചു. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ നിക്ഷേപ സമാഹരണയജ്ഞത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെയാണ് നിക്ഷേപ സമാഹരണയജ്ഞം നടക്കുക. ‘സഹകരണ നിക്ഷേപം കേരള വികസനത്തിന്’ എന്ന ആശയവുമായാണ് നിക്ഷേപ സമാഹരണയജ്ഞം സംഘടിപ്പിക്കുന്നത്. ഈ യജ്ഞത്തിലൂടെ 9,000 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്.

യുവാക്കളെ സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പ്രചരണ പരിപാടികൾക്കും രൂപം നൽകുന്നുണ്ട്. കൂടാതെ, മുതിർന്ന പൗരന്മാർക്ക് അധിക പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് 150 കോടി രൂപയും, കേരള ബാങ്ക് 1,750 കോടി രൂപയും, പ്രാഥമിക സംഘങ്ങൾ, അർബൻ ബാങ്കുകൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങൾ തുടങ്ങിയവ 7,250 കോടി രൂപയുമാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.

Also Read: വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളിതാ…

shortlink

Related Articles

Post Your Comments

Related Articles


Back to top button