ErnakulamKeralaNattuvarthaLatest NewsNews

വിദേശത്ത് ജോലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​ : ര​ണ്ടു പേ​ർ കൂ​ടി പിടിയിൽ

ഡ​ൽ​ഹി ദ്വാ​ര​ക​യി​ൽ താ​മ​സി​ക്കു​ന്ന പു​ളി​ങ്കു​ന്നം കൊ​ച്ചു പാ​ല​ത്തി​ങ്ക​ൽ​ച്ചി​റ​യി​ൽ ശ്രീ​രാ​ഗ് (34), തൃ​ശൂ​ർ മു​ല്ല​ശേ​രി പൊ​റ്റ​ക്കാ​ട്ടി​ൽ സ​തീ​ഷ് കു​മാ​ർ(42) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ലു​വ: കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി ഉ​ൾ​പ്പ​ടെ ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി ദ്വാ​ര​ക​യി​ൽ താ​മ​സി​ക്കു​ന്ന പു​ളി​ങ്കു​ന്നം കൊ​ച്ചു പാ​ല​ത്തി​ങ്ക​ൽ​ച്ചി​റ​യി​ൽ ശ്രീ​രാ​ഗ് (34), തൃ​ശൂ​ർ മു​ല്ല​ശേ​രി പൊ​റ്റ​ക്കാ​ട്ടി​ൽ സ​തീ​ഷ് കു​മാ​ർ(42) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ആ​ലു​വ സൈ​ബ​ർസ്റ്റേ​ഷ​ൻ ടീം പൊ​ലീ​സ് ആണ് ​അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ, തെളിവാക്കി എൻഫോഴ്‌സ്‌മെന്റ്

സം​ഭ​വ​ത്തിൽ മു​രി​ക്കാ​ശേ​രി വെ​ള്ള​ക്കു​ന്നേ​ൽ ലി​യോ വി. ​ജോ​ർ​ജി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കാ​ന​ഡ​യി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ നി​ന്നും 5,59,563 രൂ​പ​യാ​ണ് നാ​ലം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. പ​രാ​തി​ക്കാ​ര​നു​മാ​യി ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് വി​ശ്വാ​സം നേ​ടി​യ ശേ​ഷം നാ​ലു പേ​രു​ടേ​യും വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ല പ്രാ​വ​ശ്യ​മാ​യി പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു.

ലി​യോ​യു​ടെ വീ​ട്ടി​ൽ സൈ​ബ​ർ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2,000 രൂ​പ​യു​ടെ പ​ത്തൊ​മ്പ​ത് ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​വും ഇതോടൊപ്പം നടക്കുന്നുണ്ട്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button