തിരുവനന്തപുരം: സംസ്ഥാനത്ത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷാംശം പാലിൽ കണ്ടെത്തി. അഫ്ളോടോക്സിന് എന്ന് പേരുള്ള വിഷാംശമാണ് സംസ്ഥാനത്തെ പാൽ സാമ്പിളുകളിൽ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പാലില്‍ അഫ്ളോടോക്സിന് സാന്നിധ്യം കണ്ടെത്തിയത്. 10 ശതമാനം സാമ്പിളുകളിലാണ് അഫ്ളോടോക്സിന് എം വൺ സാന്നിധ്യം കണ്ടെത്തിയത്.
കാലിത്തിറ്റയിലൂടെയാണ് അഫ്ളോടോക്സിന് എം വൺ പാലിൽ എത്തിയതെന്നാണ് നിഗമനം. ഭക്ഷ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. വിവിധ ജില്ലകളിൽ നിന്നുള്ള പത്ത് ശതമാനം സാമ്പിളുകളിലും വിഷാംശം ഉണ്ടായിരുന്നു. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്ളോടോക്സിന് എം 1 കാരണമാകും.
സംഭവം ഗുരുതരമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണവും നടപടികളും ആരംഭിച്ചിട്ടുണ്ട്. വ്യാപകമായ ബോധവത്കരണത്തിന്റെ കുറവാണ് ഇതിന് കാരണമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് വ്യാപക കാമ്പയിൻ നടത്താനാണ് വകുപ്പിന്റെ തീരുമാനം. വൻകിട പാൽ കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, പ്രാദേശിക ഡയറി ഫാമുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പാലിൽ വിഷാംശമുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും.
Post Your Comments