
തൃശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കീഴ്പ്പള്ളിപ്പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനോട് ചേർന്ന് കട നടത്തുന്ന മോഹനൻ കട തുറന്നിരുന്നില്ല. വീട് അടഞ്ഞു കിടക്കുകയുമായിരുന്നു. തൊട്ടടുത്ത് തന്നെയുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിക്കാതെ വന്നതോടെ വീടിൻ്റെ പിറകിലെ വാതിൽ തള്ളി ചവിട്ടി പൊളിച്ച് അകത്തു കടക്കുകയായിരുന്നു. മോഹനനെയും ആദർശിനെയും വീട്ടിലെ ഹാളിലും ഭാര്യ മിനിയെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി.
ആദർശ് കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാർത്ഥിയാണ്. മോഹനന് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിൽ പ്രാഥമികമായി ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments