മനാമ: നിയമ വിധേയമായല്ലാതെ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികൾ മാർച്ച് മാസം നാലാം തീയതിക്ക് മുമ്പ് തങ്ങളുടെ രേഖകൾ ശരിയാക്കണമെന്ന് മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ. ഫ്‌ളെക്‌സി പെർമിറ്റുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ അത്തരം പെർമിറ്റുകൾ ഉണ്ടായിരുന്നവരും തൊഴിൽ രേഖകൾ ശരിയാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
Read Also: കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനക്കേസുകൾ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്.
ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ഉപയോഗപ്പെടുത്തി കാലാവധി കഴിഞ്ഞതോ സാധുതയില്ലാത്തതോ ആയ വിസകളിലോ ഫ്‌ളെക്‌സി പെർമിറ്റുകളിലോ തുടരുന്നവർക്ക് രേഖകൾ ശരിയാക്കാം. രാജ്യത്ത് ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കും നിലവിലുള്ള പെർമിറ്റുകളുടെ ലംഘനങ്ങൾ നടത്തിയവർക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയില്ല.
Post Your Comments