ദിലീപിനെ പൂട്ടാനുള്ള പ്രോസിക്യൂഷൻ ഗൂഡലോചനക്ക് തിരിച്ചടി: ശ്രീജിത്ത് പെരുമന

നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ മഞ്ജു വാര്യരെ വിസ്തരിക്കില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികളെയെല്ലാം വീണ്ടാമതും വിളിച്ചുകൂട്ടി ദിലീപിനെ പൂട്ടാനുള്ള പ്രോസിക്യൂഷൻ ഗൂഡലോചനക്ക് തിരിച്ചടിയുണ്ടായെന്നു അഭിഭാഷകൻ ശ്രീജിത്ത് പെരുമന. സോഷ്യൽ മീഡിയയിലൂടെയാണ്‌ ശ്രീജിത്ത് പെരുമനയുടെ പ്രതികരണം.

read also: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് പോലീസ്

കുറിപ്പ്

സാക്ഷികളെയെല്ലാം വീണ്ടാമതും വിളിച്ചുകൂട്ടി ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യൻ ഗൂഡലോചനക്ക് തിരിച്ചടി.

നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ മഞ്ജു വാര്യരെ വിസ്തരിക്കില്ല..
പ്രോസിക്കൂഷൻ സാക്ഷിയായ മഞ്ജുവാര്യരെ നാളെ വിസ്തരിക്കാനുള്ള വിചാരണ കോടതി നടപടി ഫെബ്രുവരിഈ മാസം 21 ലേക്ക് മാറ്റി. സുപ്രീംകോടതി തീരുമാനത്തിന് ശേഷം മാത്രം വിസ്താരം.
പ്രോസിക്കൂഷൻ സാക്ഷി 34 ആയി ഒരിക്കൽ വിസ്‌തരിച്ച മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജ്ജി സുപ്രീംകോടതി മറ്റന്നാൾ 17-02-23 നു പരിഗണിക്കുന്നതിനാലാണ് നടപടി.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതും കാവ്യ മാധവന്റെ മാതാപിതാക്കളെ വിസ്തരിക്കുന്നതും വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും, വ്യാജ മൊഴികൾക്ക് വേണ്ടിയാണെന്നും സുപ്രീംകോടതിയില്‍ ദിലീപ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Share
Leave a Comment