Latest NewsKeralaNews

‘മലയാളി യുവാക്കൾ വിദേശത്തേക്ക് പോകുന്നത് തടയും’: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതെന്ത്?

തിരുവനന്തപുരം: ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളെപ്പറ്റി അടുത്തിടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചില പരാമർശങ്ങൾ നടത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പഠന, ജീവിത സാഹചര്യങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടാണ് യുവാക്കള്‍ അവിടേയ്ക്ക് കുടിയേറാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു ശിവൻകുട്ടി അടക്കമുള്ള മന്ത്രിമാർ വിഷയത്തോട് പ്രതികരിച്ചത്.

വിദേശത്തേയ്ക്ക് വിദ്യാർത്ഥികൾ പോകുന്നത് തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് ശിവൻകുട്ടി പറഞ്ഞതായും പ്രചാരണം നടന്നു. ‘പുതിയ തലമുറ കേരളം വിടുന്നത് തടയാന്‍ നിയമ നിര്‍മാണം നടത്തും’ -വി.ശിവന്‍കുട്ടി’ എന്ന തലക്കെട്ടോട് കൂടെ പ്രചരിച്ച പോസ്റ്റുകൾ ട്രോൾ രൂപത്തിലുള്ളതാണെന്ന് സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. ട്രോൾ പോസ്റ്റ് സത്യമാണെന്ന തരത്തിലായിരുന്നു പ്രചാരണം.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന് ശേഷമാണ് വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും വിദ്യാര്‍ഥികളുടെ വിദേശ കുടിയേറ്റം സംബന്ധിച്ചും സജീവമായി ചര്‍ച്ചയായത്. പുതിയ തലമുറ കേരളം വിടുന്നത് തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് വി.ശിവന്‍കുട്ടി പറഞ്ഞതായി റിപ്പോർട്ടില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു. മലയാളികള്‍ ഇനി തൊഴില്‍തേടി വിദേശത്തേയ്ക്ക് പോകുന്ന സാഹചര്യം ഇല്ലാതാകുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വി.ശിവന്‍കുട്ടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button