തൃശ്ശൂർ: സി.പി.എം അംഗങ്ങൾക്ക് മുന്നറിയിപ്പുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നേതൃത്വത്തിന് തുടർഭരണം ലഭിച്ചുവെന്നത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് ആയി കണക്കാക്കരുതെന്ന് അദ്ദേഹം അംഗങ്ങൾക്ക് നിർദ്ദേശം നൽകി. തൃശ്ശൂരിൽ നടന്ന രണ്ടു ദിവസത്തെ ജില്ലാ സെക്രട്ടേറിയറ്റ് -ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണം നമുക്കാണെങ്കിലും, അഴിമതികൾ ചൂണ്ടിക്കാണിക്കാൻ പാർട്ടിപ്രവർത്തകരും അനുഭാവികളും നേതാക്കളും മടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും, അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുമായും പാർട്ടിപ്രവർത്തകരുമായും ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ മാറ്റിവെക്കരുതെന്നും ഉടൻ തന്നെ തീർപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ, കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്‌ട്രീയത്തിൽവിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments