കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കർ. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ ഇരിക്കെ ശിവശങ്കർ ലൈഫ് മിഷൻ അഴിമതിയിൽ പെട്ടു. കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ ഒതുങ്ങില്ലെന്ന് പരാതിക്കാരനും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ അനില്‍ അക്കര. അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മൂന്നുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി 12 നാണ് ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതി കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്ന യൂനിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുത്തത്. ഇപ്പോൾ കോഴ ഇടപാടിൽ ശിവശങ്കറിനെതിരെതെളിവ് ലഭിച്ചെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ചോദ്യം ചെയ്യലിൽ ഇയാൾ സഹകരിച്ചിരുന്നില്ല. ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് ശിവശങ്കർ ചെയ്തത്. തന്റെ പേരിൽ ഉള്ളത് കെട്ടിച്ചമച്ച കഥയാണ്. സ്വപ്ന സുരേഷിന്റെ ലോക്കറിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ശിവശങ്കർ മൊഴി നൽകി. ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് അയാളുടേത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്. മൂന്ന് ദിവസമായി ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്ത് വരികയായിരുന്നു.
Post Your Comments