Latest NewsNewsIndia

ബിബിസി ഓഫീസുകളിലെ റെയ്ഡ് 30 മണിക്കൂർ പിന്നിട്ടു: ഓഫീസിന് മുന്നിലെ സുരക്ഷ വർദ്ധിപ്പിച്ചു

മുംബൈ: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന മുപ്പത് മണിക്കൂർ പിന്നിട്ടു. ഇതിനിടെ ഓഫീസിന് മുന്നിലെ സുരക്ഷ വർദ്ധിപ്പിച്ചു. ഹിന്ദു സേനയുടെ പ്രതിഷേധത്തിന് പിന്നാലെ ബിബിസി ഓഫീസിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്.

Read Also: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തുചാടുകയാണ്: കെ സുധാകരന്‍

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് ബാധകമായ ചട്ടങ്ങൾ ബിബിസി ലംഘിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. രേഖകൾ സമർപ്പിക്കണമെന്ന് പല പ്രാവശ്യം ബിബിസിയോട് ആവശ്യപ്പെട്ടെനും ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയോട് സഹകരിക്കണമെന്നാണ് ജീവനക്കാർക്ക് ബിബിസി നൽകിയിരിക്കുന്ന നിർദ്ദേശം. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും ബിബിസി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ബിബിസി പരിശോധനക്കെതിരെ ശക്തമായ എതിർപ്പുമായി കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ പത്ര- മാധ്യമങ്ങളോട് ബിജെപി സർക്കാർ തുടരുന്ന നയത്തിന്റെ തുടർച്ചയാണ് ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമത്തിന്റെ ഓഫീസ് റെയ്ഡ് തെളിയിക്കുന്നതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. റെയ്ഡിന് ബിബിസി പുറത്തിറക്കിയ ഡോക്യൂമെന്ററിയുമായി നേരിട്ട് ബന്ധമുണ്ട്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തുചാടുകയാണ്: കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button