ErnakulamNattuvarthaLatest NewsKeralaNews

മ​ദ്യ​പി​ച്ച് ബസ് ഓ​ടിച്ചു : ഡ്രൈ​വ​ര്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍

മ​ഞ്ഞു​മ്മ​ല്‍ തോ​ലാ​ട്ട് വീ​ട്ടി​ല്‍ റെ​ബി​ന്‍ ബെ​ന്നി(26), കാ​ഞ്ഞി​ര​മ​റ്റം നെ​ടു​വേ​ലി​ക്കു​ന്നേ​ല്‍​വീ​ട്ടി​ല്‍ എ​ന്‍.​ കെ.​ബി​ജു (50) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച രണ്ടു സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍​മാ​ർ അ​റ​സ്റ്റിൽ. മ​ഞ്ഞു​മ്മ​ല്‍ തോ​ലാ​ട്ട് വീ​ട്ടി​ല്‍ റെ​ബി​ന്‍ ബെ​ന്നി(26), കാ​ഞ്ഞി​ര​മ​റ്റം നെ​ടു​വേ​ലി​ക്കു​ന്നേ​ല്‍​വീ​ട്ടി​ല്‍ എ​ന്‍.​ കെ.​ബി​ജു (50) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.

Read Also : തേഞ്ഞിപ്പാലം പോക്സോ കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണം

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യിലാണ് ഇവർ പിടിയിലായത്. കോ​ന്തു​രു​ത്തി – കാ​ക്ക​നാ​ട് ബ​സി​ലെ ഡ്രൈ​വ​റാ​യ റെ​ബി​നെ ഇ​ന്ന​ലെ രാ​വി​ലെ ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ സെ​ന്‍​ട്ര​ല്‍ പൊ​ലീ​സും ബി​ജു​വി​നെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലീ​സു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അതേസമയം, മ​ത്സ​രയോ​ട്ടം ന​ട​ത്തി​യ​തി​നും വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ട് സ​ര്‍​വീ​സ് ന​ട​ത്തി​യ​തു​മു​ള്‍​പ്പെ​ടെ 120 കേ​സു​ക​ൾ ഇ​ന്ന​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 492 ബ​സു​ക​ള്‍ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഡി​സി​പി എ​സ്.​ശ​ശി​ധ​ര​ന്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button