IdukkiKeralaNattuvarthaLatest NewsNews

രോ​ഗി​യു​മായെത്തി​യ ആ​ബു​ല​ൻ​സും ജീ​പ്പും കൂ​ട്ടിയി​ടി​ച്ച് അപകടം

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ ക​വ​ല​യി​ൽ പൊലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് രോ​ഗി​യു​മാ​യി എ​ത്തി​യ ആ​ബു​ല​ൻ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് അപകടം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ ക​വ​ല​യി​ൽ പൊലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. താ​ന്നി​മൂ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ജീ​പ്പ് തി​രി​ക്കു​ന്ന​തി​നി​ടെ ആം​ബു​ല​ൻ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : തേഞ്ഞിപ്പാലം പോക്സോ കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണം

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​ർ പൊ​ട്ടു​ക​യും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യുമായിരുന്നു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലമാണ് വാ​ഹ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ രാ​ജ​കു​മാ​രി​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ക​ട്ട​പ്പ​ന​യി​ൽ വ​രു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. അ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് രോ​ഗി​യെ നെ​ടു​ങ്ക​ണ്ട​ത്തുനി​ന്നു മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ രാ​ജ​കു​മാ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button