എടത്വ: നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണ് പത്ര ഏജന്റ് മരിച്ചു. പഞ്ചായത്ത് മുന്‍ അംഗവും പത്ര ഏജന്റുമായ അമ്പിയായം തോമസ് വര്‍ഗീസ് (തങ്കച്ചന്-66) ആണ് കുഴഞ്ഞു വീണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലിനാണ് സംഭവം. പത്ര വിതരണത്തിനായി എടത്വ ജംഗ്ഷനില്‍ എത്തിയ തങ്കച്ചന് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഹൈവേ പൊലീസ് തങ്കച്ചനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Also : ഇൻഡിഗോ: പൈലറ്റുമാരുടെ വാർഷിക ഇൻക്രിമെന്റുകൾ പുനഃസ്ഥാപിച്ചു, പുതിയ മാറ്റങ്ങൾ ഇവയാണ്
സംസ്കാരം പിന്നീട് നടക്കും. ഭാര്യ. മോളിക്കുട്ടി തൃക്കൊടിത്താനം ചക്കാലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിനി (മസ്കറ്റ്), സിജോ, സിനോ (ഇരുവരും ഖത്തര്‍). മരുമക്കള്‍: ടിനു പ്ലാപ്പുഴ (ആലപ്പുഴ), സിനി അറയ്ക്കല്‍ (മുട്ടാര്‍), ലിന്റാ തുണ്ടിയില്‍ (കറുകച്ചാല്‍).
Post Your Comments