ശബരിമലയിൽ കയറിയതിനെ പേരിൽ ചില ബസുകളിൽ തനിക്ക് ഇപ്പോഴും അയിത്തമാണെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.കൃതിക എന്ന ബസും അതേ മാർഗം സ്വീകരിച്ചെന്ന് ഇവർ ചൂണ്ടിക്കാട്ടി. നിരവധി ആളുകളാണ് ഇതിൽ പ്രതികരണവുമായി എത്തിയത്. മുതിർന്ന മാധ്യമ പ്രവർത്തകനും നാരദ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ മാത്യു സാമുവലും സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ബിന്ദു അമ്മിണി മാഡം, ചില ബസുകളിൽ കൈ കാണിച്ചാൽ കയറ്റുന്നില്ല, ആ ലിസ്റ്റിൽ ഒരു പുതിയ ബസ് കൂടിയുണ്ട് പെര് “കൃതിക” ഇതാണ് മാഡം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്…!
മാഡം ചൂടാകരുത്, ഈയുള്ളവൻ ഒരു അഭിപ്രായം പറയുകയാണ്. ഞാനായിരുന്നു ആ ബസിന്റെ ഉടമ or ഡ്രൈവർ എങ്കിൽ, മാഡം എവിടെ താമസിക്കുന്നു, ആ റൂട്ട് പോലും വേണ്ട എന്ന് വെക്കും. ആ ബസ് ഉൾപ്പെടെ ഞാൻ തോട്ടിൽ കളയും. ബഹുമാനപ്പെട്ട മാഡം അത്ര വലിയ സംഭാവനയാണ് കേരളത്തിനുവേണ്ടി ചെയ്തിരിക്കുന്നത്. ആ സ്നേഹം നിലനിർത്തുവാൻ വേണ്ടിയാണ് ഇതൊക്കെ ഞാൻ ചെയ്തത് എന്ന് ഞാൻ സ്വയമേ ആശ്വസിച്ചു കൊള്ളാം.
ഇനിയും മാഡം ഒന്ന് ആലോചിച്ചു നോക്കണം, താങ്കളെ ബസ്സിൽ കയറ്റിയാൽ, താങ്കൾ പറയും ബസ്സുകാരൻ ആക്രമിക്കുവാൻ ശ്രമിച്ചു, ഇത് മാത്രമായിരുന്നു താങ്കൾ ഇത്രയും നാളും ചെയ്തിരുന്ന ലോകോത്തര സാമൂഹിക പ്രവർത്തനം
ഞാൻ പറയുന്നില്ല മാഡം ഒരു സാമൂഹ്യ ദുരന്തമാണ് , അത് ബഹുമാനപ്പെട്ട മാഡത്തിന് സ്വയമേ തോന്നണം…!
Post Your Comments