പൈലറ്റുമാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, ഇൻഡിഗോയിലെ 4,500- ലധികം പൈലറ്റുമാരുടെ വാർഷിക ഇൻക്രിമെന്റുകളാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. കോവിഡ് കാലയളവിൽ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച വാർഷിക ഇൻക്രിമെന്റുകളാണ് ഇത്തവണ പുനഃസ്ഥാപിക്കുന്നത്. ഇതിനുപുറമേ, എടിആർ വിമാനം പറത്തുന്ന ഫസ്റ്റ് ഓഫീസർമാരുടെ ശമ്പളവും പരിഷ്കരിക്കാൻ ഇൻഡിഗോ പദ്ധതിയിടുന്നുണ്ട്.
ഏപ്രിൽ ഒന്ന് മുതലാണ് വാർഷിക ഇൻക്രിമെന്റുകൾ പ്രാബല്യത്തിലാകുക. എടിആർ വിമാനം പറത്തുന്ന ക്യാപ്റ്റൻമാർക്ക് പ്രതിമാസം 10,000 രൂപയും, ഇന്ത്യൻ ഫസ്റ്റ് ഓഫീസർമാർക്ക് പ്രതിമാസം 5,000 രൂപയുമാണ് വാർഷിക ഇൻക്രിമെന്റായി നൽകുക. കോവിഡിന് ശേഷം സാമ്പത്തിക നില മെച്ചപ്പെട്ടതോടെയാണ് നിർത്തിവച്ച അലവൻസുകൾ പുനഃസ്ഥാപിക്കുന്ന നീക്കത്തിലേക്ക് ഇൻഡിഗോ എത്തിയത്. നിലവിൽ, പ്രതിദിനം ഏകദേശം 1600- 1700 വിമാന സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്.
Post Your Comments