തൃശൂർ: കൊടുങ്ങലൂരിൽ മസാലദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ. കൊടുങ്ങല്ലൂർ സ്വദേശിക്കും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷണം കഴിച്ച് അഴീക്കോട്ടെത്തിയതോടെ കുടുംബാംഗങ്ങൾക്ക് അസ്വസ്ഥ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി.
ഭാര്യയും മകളുമായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങുന്ന വഴിയാണ് ഇവർ നഗരത്തിലെ ഹോട്ടലിൽ നിന്നും മസാലദോശ കഴിച്ചത്. വയറിളക്കവും ഛർദ്ദി യും പനിയും ക്ഷീണവുമാണ് ഇവർക്ക് അനുഭവപ്പെട്ടത്.
Post Your Comments