AlappuzhaLatest NewsKeralaNattuvarthaNews

കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു

പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്

ഹരിപ്പാട് : ആലപ്പുഴയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്.

Read Also : വീണ്ടുമൊരു പ്രണയദിനം കൂടി; അറിയാം വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്രത്തെ കുറിച്ച്…

പൊയ്യക്കര ജംഗ്ഷന് സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. പൊടിമില്ലിൽ സഹായിയായി ജോലി ചെയ്തിരുന്ന മണിയൻ മില്ലിലേക്ക് സൈക്കിളിൽ പോകുന്ന വഴി ആണ് അപകടത്തിൽ പെട്ടത്. ഹരിപ്പാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സൈക്കിളിൽ തട്ടുകയും തുടർന്ന് മണിയൻ ബസിനടിയിലേക്ക് വീഴുകയും ആയിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ മണിയൻ മരിച്ചിരുന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആനന്ദവല്ലി. മക്കൾ: രത്നമ്മ, ഓമനക്കുട്ടൻ, സന്തോഷ്, സതി. മരുമക്കൾ : ശ്രീകുമാർ, ഉഷാകുമാരി, സന്ധ്യ, പരേതനായ ഉദയൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button