തൃശൂർ: ആത്മഹത്യ ചെയ്യാനിറങ്ങിയ വീട്ടമ്മയെ അതിൽ നിന്നും പിന്തിരിപ്പിച്ച പോലീസുകാർക്ക് കൈയ്യടി. തൃശൂർ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടില്‍ വൈകിയെത്തിയ യുവതിയെ ഭർത്താവ് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്യാനിറങ്ങി പുറപ്പെട്ടത്. ചിട്ടിക്കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. ജീവനൊടുക്കാന്‍ റെയില്‍വേ പാളത്തില്‍ ട്രെയിനിനായി കാത്തിരുന്ന യുവതിയെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടലില്‍ രക്ഷിച്ചു.
12 വയസുള്ള മകളെ ഒറ്റക്കാക്കി നിങ്ങള്‍ക്ക് എങ്ങനെ മരിക്കാന്‍ തോന്നുന്നുവെന്ന പൊലീസുകാരന്റെ ചോദ്യം കേട്ടതും യുവതി ആശങ്കയിലായി. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ കെ ജി റിജുവും ഡിജോ ജേക്കബുമാണ് കഥയിലെ താരം. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഭർത്താവ് വഴക്ക് പറഞ്ഞതും, യുവതി തന്റെ യമഹ റേ സ്കൂട്ടറുമായി വീടുവിട്ടിറങ്ങുകയായിരുന്നു. കുറച്ച് കഴിഞ്ഞിട്ടും കാണാതായതോടെ, ഭർത്താവ് ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ അടുത്തതും അന്വേഷിച്ചെത്തി.
പ്രതീക്ഷ തെറ്റിയെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് നേരെ എരുമപ്പെട്ടി സ്റ്റേഷനിലെത്തി. ഭാര്യയെ കാണാനില്ലെന്ന പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചു. ആരുടെയും ഫോണ്‍ എടുക്കാന്‍ തയ്യാറാകാത്ത വീട്ടമ്മ ഒരു കൂട്ടുകാരിയുടെ വിളിയില്‍ വീണു. ജീവിതം മടുത്തുവെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കരഞ്ഞുകൊണ്ട് വീട്ടമ്മ തന്റെ സുഹൃത്തിനോട് പറഞ്ഞു. പോലീസുകാരുടെ തിരച്ചിലിനിടെ ട്രാക്കിന് നടുവിലിരിക്കുന്ന വീട്ടമ്മയെ ടോര്‍ച്ച് വെളിച്ചത്തില്‍ കണ്ടെത്തി. ആദ്യമൊക്കെ ഒഴുക്കൻ മറുപടിയായിരുന്നു നൽകിയിരുന്നത്.
ഒടുവിൽ കാരണം പറഞ്ഞു. 12 വയസുള്ള മകളെ ഒറ്റക്കാക്കി നിങ്ങള്‍ക്ക് എങ്ങനെ മരിക്കാന്‍ തോന്നുന്നുവെന്ന ആ ചോദ്യത്തില്‍ വീട്ടമ്മയുടെ സമനില തെറ്റി. പൊട്ടിക്കരഞ്ഞ അവര്‍ വീട് വിടാനുള്ള കാരണം ഉള്‍പ്പെടെ പൊലീസുകാരനോട് പറഞ്ഞു. തന്റെ മകള്‍ക്കും 11 വയസുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥന് തന്ത്രപരമായി വീട്ടമ്മയെ ട്രാക്കില്‍ നിന്ന് മാറ്റുകയും ചെയ്തു. സേനയ്ക്ക് തന്നെ അഭിമാനമായ സംഭവത്തിന് പിന്നാലെ പൊലീസ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ വലിയ ആശംസാ പ്രവാഹമാണ്.
Post Your Comments