ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോണാണ് ഓപ്പോ. വളരെ വ്യത്യസ്ഥമായ ഡിസൈനിലും ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാനും സാധിക്കുന്നതാണ് ഓപ്പോയുടെ ഹാൻഡ്സെറ്റുകൾ. അത്തരത്തിൽ ഓപ്പോ പുറത്തിറക്കിയ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് ഓപ്പോ എ12. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
6.22 ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1560 പിക്സൽ റെസല്യൂഷനും, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സംരക്ഷണവും ഈ ഹാൻഡ്സെറ്റുകൾക്ക് ഒരുക്കിയിട്ടുണ്ട്. മീഡിയടെക് എംടി6765 ഹീലിയോ പി35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെത് കള്ളക്കഥയെന്ന് കെ സുരേന്ദ്രന്‍
13 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,23 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. യുഎസ്ബി ചാർജിംഗ് പോർട്ടുകളാണ് ഇവയ്ക്ക് ഉള്ളത്. 165 ഗ്രാം ഭാരമാണ് ഓപ്പോ എ12 സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിൽ പുറത്തിറക്കിയ ഓപ്പോ എ12 സ്മാർട്ട്ഫോണുകളുടെ വില 9,490 രൂപയാണ്.
Post Your Comments