Latest NewsNewsInternational

തുര്‍ക്കി ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന നായ, ഹൃദയം കവരുന്ന കാഴ്ച ! – സത്യമെന്ത്?

ന്യൂഡൽഹി: ഫെബ്രുവരി ആറിന് തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 28,000 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് തുര്‍ക്കിയിലുള്ളത്. ഇന്ത്യയിൽ നിന്നും ഡോക്‌ടർമാർ ഉൾപ്പെടെയുള്ള 99 പേരടങ്ങുന്ന സൈന്യമാണ് തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. തകർന്ന് വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ജീവന്റെ അവസാന തുടിപ്പും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ രക്ഷാപ്രവർത്തകരും തങ്ങളുടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.

അതിനിടെ തുര്‍ക്കിയിലേതാണെന്ന രീതിയില്‍ നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ട്. തുര്‍ക്കിയില്‍ രക്ഷാദൗത്യത്തിനെത്തിയ നായ എന്നവകാശപ്പെട്ട് അത്തരത്തിലൊരു ചിത്രം വൈറലാണ്. എന്നാൽ, ഈ നായയുടെ ചിത്രം തുർക്കിയിൽ നിന്നുള്ളതല്ല എന്നാണ് വസ്തുത.

‘തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ പരിശുദ്ധ അമ്മ സ്വന്തം സിമന്റ് പ്രതിമ സംരക്ഷിക്കുന്ന സമയത്ത് ഈ പട്ടി ജീവനുള്ള മനുഷ്യരെ രക്ഷിക്കുന്ന തിരക്കിലായിരുന്നു.. ദൈവങ്ങളെക്കാള്‍ എന്തുകൊണ്ടും നല്ലത് പട്ടി തന്നെ..’ എന്നുള്ള പോസ്റ്റിനൊപ്പം പങ്കുവെച്ച നായയുടെ ഫോട്ടോയ്ക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയകളിൽ നിന്നും ലഭിച്ചത്. പോസ്റ്റ് വളരെ പെട്ടന്ന് വൈറലായി. എന്നാൽ, ഈ ചിത്രം സത്യത്തിൽ തുർക്കിയിൽ നിന്നുള്ളതല്ല. ചിത്രത്തിലുള്ള നായയുടെ ശരീരമാസകലം മണ്ണ് പുരണ്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതാകാം എന്ന തോന്നലുണ്ടാകുന്നുണ്ട്. പക്ഷെ, ഈ ഫോട്ടോ എടുത്തിരിക്കുന്നത് 2014ല്‍ ആണ്. വാഷിംഗ്ടണ്ണില്‍ ഉണ്ടായ മണ്ണിടിച്ചില്‍ രക്ഷാദൗത്യം നത്തുന്ന സേനയ്‌ക്കൊപ്പമുള്ള നായകളിൽ ഒരെണ്ണമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button