
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക മടികേരി സ്വദേശി റസീഖ് (28), വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം (50) എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസവും നെടുമ്പാശേരിയിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണ്ണം പിടികൂടിയിരുന്നു.
മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് 1.7 കോടിയുടെ സ്വർണ്ണം കണ്ടെത്തിയത്. ശുചിമുറിയിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ഡി.ആർ.ഐ ആണ് പരിശോധന നടത്തിയത്.
Post Your Comments